സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറില്‍.
ഉദ്യോഗാർഥികള്‍ ആകാംക്ഷയോടെ കാത്തിരുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ വിജ്ഞാപനം ഡിസംബറില്‍ പ്രസിദ്ധീകരിക്കും.സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നാണ് പേരെങ്കിലും പിഎസ്സി, നിയമസഭ, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ്, വിജിലൻസ് ട്രൈബ്യൂണല്‍, സ്പെഷ്യല്‍ ജഡ്ജ് ആന്റ് എൻക്വയറി കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്/ഓഡിറ്റർ തസ്തികകളിലും ഈ പരീക്ഷയിലൂടെയാണ് നിയമനം നടക്കുന്നത്.വിശദമായ സിലബസും സ്കീമും വിജ്ഞാപനത്തോടൊപ്പം തന്നെ പ്രസിദ്ധീകരിക്കും. മുഖ്യപരീക്ഷ, അഭിമുഖം എന്നിവക്ക് ശേഷമായിരിക്കും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. ബിരുദമാണ് യോഗ്യത. പൊതുപ്രാഥമിക പരീക്ഷക്കുശേഷം നടക്കുന്ന ഈ തസ്തികയുടെ മുഖ്യപരീക്ഷയില്‍ ഒബ്ജക്ടീവ് ടൈപ്പില്‍ 100 മാർക്ക് വീതമുള്ള രണ്ട് പരീക്ഷകള്‍ ഉണ്ടായിരിക്കും. നിലവിലുള്ള റാങ്ക പട്ടിക അവസാനിക്കുന്ന തൊട്ടടുത്ത ദിവസം തന്നെ പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.