സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഈ ആഴ്ചയുടെ തുടക്കത്തിൽ കുത്തനെ കുറഞ്ഞ സ്വർണവില ഇന്നലെ നേരിയ തോതിൽ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,720 രൂപയാണ്. 

ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ്  തിങ്കളും ചൊവ്വയും സ്വർണവില കുത്തനെ കുറഞ്ഞത്. 1,760 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിരുന്നു