അല്ലു അർജുനെ ചോദ്യം ചെയ്തു.

പുഷ്പ 2: ദ റൈസ്’ എന്ന സിനിമയുടെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുനെ ഹൈദരാബാദിലെ ചിക്കഡ്പള്ളി പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. അർജുൻ്റെ പിതാവ് അല്ലു അരവിന്ദും പോലീസ് സ്റ്റേഷനിലെത്തി. ഹൈദരാബാദ് പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് തിങ്കളാഴ്ച പുതിയ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാജരായത്.