കെ.എസ്.ആർ.ടി.സിയുടെ അവധിക്കാല വിനോദയാത്ര

തലശ്ശേരി: കെ എസ് ആർ ടി സിയുടെ അവധിക്കാല വിനോദ യാത്രക്ക് രജിസ്റ്റർ ചെയ്യാം.

ഡിസംബർ 26-ന് വൈകിട്ട് ഏഴിന് തലശ്ശേരിയിൽ നിന്ന് മൂന്നാറിലേക്കാണ് യാത്ര.

27-ന് രാവിലെ അടിമാലിയിൽ ഫ്രഷ് അപ്പായ ശേഷം മൂന്നാറിലെ ബൊട്ടാണിക്കൽ ഗാർഡനിലൂടെ മറയൂരിലേക്ക്. മുരുകമല ഇരച്ചി പാറ വെള്ളച്ചാട്ടം, കാന്തല്ലൂർ ഫ്രൂട്ട്സ് ഗാർഡൻ, ഭ്രമരം പോയിന്റ് എന്നിവ കണ്ട് ചന്ദനക്കാടിലൂടെ ജീപ്പ് സവാരി.

28-ന് രാവിലെ തലയാർ ടീ എസ്റ്റേറ്റും മൂന്നാർ സിഗ്നൽ പോയിന്റും കടന്ന് ഗ്യാപ്പ് റോഡ് വ്യൂ പോയിന്റും മലൈ കള്ളൻ ഗുഹയും താണ്ടി ഉടുമ്പൻ ചോല ശേഷം ചതുരംഗ പാറ. 29-ന്‌ രാവിലെ തലശ്ശേരിയിൽ തിരിച്ചെത്തും.

കൊച്ചി യാത്രയിൽ ആഡംബര കപ്പൽ യാത്രയാണ് പ്രധാന ആകർഷണം. രണ്ടിന് രാവിലെ ആറ് മണിക്ക് തലശ്ശേരിയിൽ നിന്ന് കൊച്ചിയിൽ എത്തി നെഫർറ്റിറ്റി ആഡംബര ക്രൂയിസ് കപ്പൽ യാത്ര.

കപ്പലിലെ ഗെയിമുകൾ, ലൈവ് മ്യൂസിക്ക്, ബുഫെ ഡിന്നർ, അപ്പർ ഡക്ക് ഡിജെ വിഷ്വലൈസിങ് ഇഫക്ട്‌, തിയേറ്റർ സൗകര്യങ്ങളിൽ ഉല്ലസിച്ച് അറബിക്കടലിലൂടെ 5 മണിക്കൂർ യാത്ര. മൂന്നിന് രാവിലെ അഞ്ച് മണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും.

രണ്ടിന് തലശ്ശേരിയിൽ നിന്ന് വൈകിട്ട് അഞ്ചിനാണ്‌ ഗവി യാത്ര ആരംഭിക്കുക. അഞ്ചിന് രാവിലെ ആറ് മണിക്ക് തലശ്ശേരിയിൽ എത്തും. ഫോൺ: 9497879962