സ്വര്‍ണ്ണവില വര്‍ധിച്ചു.

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില വര്‍ധിച്ചു. നോമ്പ് കഴിയുന്നത് വിവാഹ സീസണ് കരുത്തുപകരും. ഇതോടകം തന്നെ ഡിമാന്‍ഡ് വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. ഉത്സവ സീസണൊപ്പം വിവഹ സീസണ്‍ കൂടിയെത്തുന്നതോടെ വില ഇനിയും ഉയര്‍ന്നേക്കും. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ക്രിസ്മസിന് തലേ ദിവസം സ്വര്‍ണ്ണവില വര്‍ധിച്ചിരുന്നു. ഇന്നലെ പവന് 80 രൂപ കൂടി. ഇന്നു പവന് 200 രൂപ വര്‍ധിച്ച് 57,000 രൂപയിലും, ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7,125 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.