സ്വര്‍ണ്ണവില മുകളിലോട്ട്

സംസ്ഥാനത്ത് സ്വര്‍ണ്ണവില മുകളിലോട്ട് തന്നെ. തുടര്‍ച്ചയായി നാലാം ദിനവും സ്വര്‍ണ്ണവില ഉയര്‍ന്നു. നാലു ദിവസം കൊണ്ട് പവന് 480 രൂപയാണ് വര്‍ധിച്ചത്. ഇന്നു പവന് 200 രൂപ കൂടി 57,200 രൂപയിലെത്തി. ഗ്രാമിന് 7,150 രൂപയാണ്. നോമ്പ് കാലത്തിനു പിന്നാലെ വിവാഹ- ഉത്സവ സീസണുകള്‍ എത്തുന്നതാണ് വില കൂടാനുള്ള ഒരു കാരണം. ഇതോടകം ജുവലറികളില്‍ കല്ല്യാണത്തിരക്ക് പ്രകടമായി തുടങ്ങി. ആഗോള വിപണിയിലെ വില വര്‍ധനയും പ്രാദേശിക വില ഉയര്‍ത്തി.