സ്വർണ വിലയിൽ ചൊവ്വാഴ്ച്ച ഇടിവ് രേഖപ്പെടുത്തി
സ്വർണ വിലയിൽ ചൊവ്വാഴ്ച്ച ഇടിവ് രേഖപ്പെടുത്തി. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,880 രൂപ ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് 7110 രൂപയുമായി.
എംസി എക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 76,279 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ട്രോയ് ഔൺസിന് 2,605.23 ഡോളർ ആണ്.