പാസ് നിര്‍ത്തിവെച്ചു

ശബരിമല: കാനന പാത വഴിയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് നൽകുന്ന പ്രത്യേക പാസ് തല്‍കാലത്തേക്ക് നിര്‍ത്തി. കാനന പാത വഴിയെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ സന്നിധാനത്തേക്ക് എത്തുന്നതിനുള്ള പാസാണ് തല്‍കാലം നിര്‍ത്തിവെച്ചത്. ഈ വഴിയുള്ള ഭക്തരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.