ഇരുപത്തി മൂന്നാമത് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

സംസ്ഥാനത്തിന്റെ ഇരുപത്തി മൂന്നാമത് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10.30നാണ് പുതിയ ഗവര്‍ണറുടെ സത്യ പ്രതിജ്ഞ. ഹൈകോടതി ചീഫ് ജസ്റ്റീസ് നിതിന്‍ മധുകര്‍ സത്യവാചകം ചൊല്ലികൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞക്ക് മുന്‍പ് നിയുക്ത ഗവര്‍ണര്‍ക്ക് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. പത്ത് മണിക്കാണ് സായുധസേനാ വിഭാഗത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍. സത്യപ്രതിജ്ഞക്ക് ശേഷം ചായസല്‍ക്കാരത്തോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.