വെല്ലിങ്ടൺ: ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ന്യൂസീലൻഡ് താൽക്കാലിക യാത്രാവിലക്കേർപ്പെടുത്തി. ഏപ്രിൽ 11 മുതൽ ഏപ്രിൽ 28 വരെയാണ് വിലക്ക്. ഇന്ത്യയിൽ നിന്ന് തിരിച്ചുപോവുന്ന ന്യൂസീലൻഡ് പൗരന്മാർക്കും വിലക്ക് ബാധകമാണ്.