രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി

രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി. 2023 ഒക്ടോബറില്‍ പുറത്തിറക്കിയ വിധി പുനപരിശോധിക്കേണ്ടതില്ലെന്നും അതില്‍ എന്തെങ്കിലും പിഴവുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നും സുപ്രിംകോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത്, ബിവി നാഗരത്ന, പിഎസ് നരസിംഹ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജികളില്‍ തുറന്ന വാദം കേള്‍ക്കാന്‍ വിസമ്മതിച്ചു. ഇവര്‍ പുനപരിശോധനാ ഹര്‍ജികള്‍ ചേംബറില്‍ വച്ച് പരിശോധിക്കുകയും തിരുത്തല്‍ ആവശ്യമില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് അവ തള്ളുകയുമായിരുന്നു. ജസ്റ്റിസ് പിഎസ് നരസിംഹ 2023 ഒക്ടോബറില്‍ വിധി പറഞ്ഞ ബെഞ്ചിലും ഉള്‍പ്പെട്ടിരുന്നു. ഇതിനകം റിട്ടയര്‍ ചെയ്ത ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ടിനോടും ഹിമാ കോഹ്ലിയോടും സംസാരിച്ചുവെന്നും വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് തങ്ങള്‍ മനസിലാക്കിയെന്നും ബെഞ്ച് അറിയിച്ചു.