രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിൽ

കണ്ണൂർ: തുടർച്ചയായ മൂന്ന് ദിവസം (ഡിസംബർ 30, 31, ജനുവരി ഒന്ന്) രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്. 31-ന് രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ ഇതുവരെ ഡിസംബറിൽ‍ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്.

ഇതാദ്യമായല്ല കണ്ണൂരിൽ ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്. പ്രതീക്ഷിച്ച മഴയേക്കാൾ കൂടുതൽ ലഭിച്ച ജില്ലയിൽ തന്നെയാണ് ചൂടിൻ്റെ കാര്യത്തിലും സംഭവിക്കുന്നത്. ഈ മാസം പകുതിയോടെ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ, വേനൽ കാലത്തിനായി ഇപ്പോഴേ കരുതിയിരിക്കണം.