സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ആഗോള വിപണിയില്‍ വില കുതിക്കുന്നതിന് അനുസരിച്ചാണ് കേരളത്തിലെയും മുന്നേറ്റം. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശയുണ്ടാക്കുന്ന വിവരമാണിത്. അതേസമയം, വില കൂടുന്ന സാഹചര്യത്തില്‍ വില്‍പ്പന കൂടുമെന്ന് ഒരു വിഭാഗം ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.