കിംസ് ശ്രീചന്ദ് ആശുപത്രിയിൽ സംഗീത ചികിത്സയ്ക്ക് പുതിയ തുടക്കം
:
കണ്ണൂർ: കിംസ് ശ്രീചന്ദ് ആശുപത്രിയിൽ രോഗികളുടെ മാനസികാരോഗ്യത്തിന് പുത്തൻ തുടക്കം കുറിച്ച് ‘മ്യൂസിക് ബിയോണ്ട് സൈറ്റ്’ എന്ന പദ്ധതിയുടെ ഉദ്ഘാടനം മ്യൂസിയം & പുരാവസ്‌തുശാസ്ത്ര വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പദ്ധതി നിർവഹിച്ചു.
മ്യൂസിക് തെറാപ്പിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി രോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. രോഗികളിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുകയും, അവരുടെ മാനസികാവസ്ഥ ഉയർത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആശുപത്രിവാസം രോഗികൾക്കുണ്ടാക്കുന്ന മാനസികപ്രയാസം മികച്ച ചികിത്സയിലൂടെ മാത്രമല്ല അവർക്കു വേണ്ട മാനസിക പിന്തുണ കൂടി നൽകുന്നതിലാണെന്നും കൃഷ്‌ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഈ ചുവടുവെപ്പ് അഭിനന്ദനാർഹമാണെന്നും മന്ത്രി തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
പരിശീലനം സിദ്ധിച്ച അന്ധരായ മ്യൂസിക് തെറാപ്പിസ്റ്റുകൾ രോഗികൾക്ക് മ്യൂസിക് തെറാപ്പി പകർന്നു നൽകും. ആശുപത്രിയിൽ സംഗീത പരിപാടികൾ സംഘടിപ്പിക്കും. ഇത് രോഗികളിൽ മാനസിക സമ്മർദ്ദം കുറയ്ക്കുകയും, ഉറക്കം മെച്ചപ്പെടുത്തുകയും, വേദന കുറയ്ക്കുകയും, മാനസികാവസ്ഥ ഉയർത്തുകയും ചികിത്സയോടുള്ള പ്രതികരണം വർദ്ധിപ്പിക്കുകയും ചെയ്യും
ചടങ്ങിൽ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ഡോ. ദിൽഷാദ് അധ്യക്ഷത വഹിച്ചു.
ശാന്തിദീപം സ്‌കൂളിലെ വിദ്യാർത്ഥികൾ ചടങ്ങിൽ സംഗീതം അവതരിപ്പിച്ചു. ശാന്തിദീപം സ്‌കൂളിന്റെ പ്രിൻസിപ്പൽ ജലറാണി ചടങ്ങിൽ വിശേഷാതിഥിയായി പങ്കെടുത്തു.
ഈ പദ്ധതി രോഗികളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ഒരു മാത്യകയായി മാറും. മറ്റ് സ്ഥാപനങ്ങൾക്കും ഇത് ഒരു പ്രചോദനമായിരിക്കും. സംഗീതത്തിന്റെ ശക്തിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കും.
ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയെ ബന്ധപ്പെടാം. (85900 17050)
ഡോ. പ്രവിത (ഓപ്പറേഷൻ ഹെഡ്), ദീപക് നാരായണൻ (മാർക്കറ്റിംഗ് വിഭാഗം തലവൻ) തുടങ്ങിയവർ ആശംസകൾ നേർന്നു. അസിസ്റ്റന്റ് മാനേജർ നസ്രിയ സ്വാഗതവും കിരൺ (എച്ച്.ആർ മാനേജർ) നന്ദിയും പറഞ്ഞു.