ഉടുമ്പിനെ കറിയാക്കി; രണ്ടുപേർ അറസ്റ്റിൽ

തളിപ്പറമ്പ്: ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി സ്വദേശികളായ സുന്ദര മൂർത്തി (27), മായ സുടലെ (23) എന്നിവരെ സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപനാണ് അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ പി രതീശന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് പരിശോധന. പയ്യാമ്പലം പഞ്ഞിക്കിലിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.