കക്ക ശേഖരിക്കാൻ പുഴയിൽ ഇറങ്ങിയ ആൾ ഒഴുക്കിൽ പെട്ട് മരിച്ചു

കക്ക ശേഖരിക്കാൻ പുഴയിൽ ഇറങ്ങിയ ആൾ ഒഴുക്കിൽ പെട്ട് മരിച്ചു.അണ്ടലൂർ കാവിന് സമീപം വട്ടക്കണ്ടിയിൽ ഹൗസിൽ പി കെ രാജീവൻ (55) ആണ് മരിച്ചത്

കഴിഞ്ഞ ദിവസം വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം പാലയാട് പടിഞ്ഞാറെ പുഴയിൽ ഇറങ്ങിയ രാജീവൻ ഒഴുക്കിൽ പെടുകയായിരുന്നു.ബുധനാഴ്ച രാവിലെ ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.