രാജ്യം കാത്തിരുന്ന സ്‌പേസ് ഡോക്കിങ് ദൗത്യം വിജയകരം
രാജ്യം കാത്തിരുന്ന സ്‌പേസ് ഡോക്കിങ് ദൗത്യം വിജയകരം. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു. പരീക്ഷണം വിജയിച്ചത് ഇന്ന് രാവിലെ. സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാർഗറ്റും ചേസറും കൂട്ടിച്ചേർക്കുന്ന ദൗത്യമാണ് സ്‌പേസ് ഡോക്കിംങ്. ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കുറച്ച് ആണ് ദൗത്യം വിജയകരമാക്കിയത്.
ദൗത്യം സാങ്കേതിക കാരണങ്ങളാൽ മുൻപ് രണ്ട് തവണ മാറ്റിവച്ചിരുന്നു. എന്നാൽ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങൾ ഇരുപത് കിലോമീറ്റർ വ്യത്യാസത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്പേഡെക്‌സ് ദൗത്യം.