“സൈറൺ മുഴങ്ങും”.. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല

ദുരന്ത നിവാരണം-
KaWaCHaM (Kearla Warnings Crisis and System) പദ്ധതിയുടെ ഉദ്ഘാടനം
21-01-2025 തീയതി വൈകുന്നേരം 5 മണിക്ക് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനത്തുവച്ച് ബഹു മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതാണെന്നും പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകൾ പ്രസ്തുത സമയത്ത് മുഴങ്ങുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പിനും പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ആശങ്കകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധ പതിപ്പിക്കുന്നതിനും, ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും ജില്ലാ ജോയിന്റ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

അതിന്റെ ഭാഗമായി തലശ്ശേരി തിരുവങ്ങാട് ഗവർമെന്റ് ഗേൾസ് സ്കൂളിലും നഗരസഭയിലും സ്ഥാപിച്ചിട്ടുള്ള സൈറണുകൾ മുഴങ്ങുന്നതാണ്.