സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം
കണ്ണൂർ:- ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത; എംഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍/ പിജിഡിപിഎസ്ഡബ്ല്യു. ഉദ്യോഗാര്‍ഥികള്‍ ജനുവരി 22 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0497-2700194
ഡോക്ടര്‍മാരുടെ ഒഴിവ്
തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ 31 താല്കാലിക ഒഴിവുകളുണ്ട്. എംബിബിഎസ് ബിരുദവും കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, എറണാകുളം പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജനുവരി 28 ന് നകം രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍(സിവില്‍), പ്രോജക്ട് എഞ്ചിനീയര്‍ (ഇല്ക്ട്രിക്കല്‍) തസ്തികകളില്‍ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ / ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തരബിരുദവും 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള 18 നും 55 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 25 ന് നേരിട്ട് ഹാജരാകണം.