ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ.

കണ്ണൂർ: ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടയം രാമപുരത്ത് നിന്നാണ് ക്രെയിൻ കണ്ടെത്തിയത്. പൊൻകുന്നം സ്വദേശി ബിബിൻ, എരുമേലി സ്വദേശി മാർട്ടിൻ എന്നിവരാണ് പിടിയിലായത്. രാമപുരം ഐങ്കൊമ്പിൽ വെച്ചാണ് മോഷ്ടിച്ചുകൊണ്ടുവന്ന ക്രെയിൻ അടക്കം പോലീസ് പിടികൂടുന്നത്. രാമപുരം എസ്.എച്ച്.ഓ. അഭിലാഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ക്രെയിൻ മോഷ്ടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. തളിപ്പറമ്പ് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.