അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെക്കാനുള്ള ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചു

തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെക്കാനുള്ള ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചു. ആനയെ കണ്ടെത്തിയാലും ചികിത്സ പൂർത്തിയാക്കാൻ ഇന്ന് സമയം ലഭിക്കില്ലാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. പകരം മയക്കുവെടി വെക്കാനുള്ള നീക്കം നാളത്തേക്ക് മാറ്റി. ആനയെ നിരീക്ഷണവലയത്തിലേക്ക് എത്തിച്ച ശേഷം മാത്രമായിരിക്കും മയക്കുവെടി വെച്ച് ചികിൽസിക്കാനുള്ള നടപടികളിലേക്ക് കടക്കുക.