റെക്കോഡ് ഭേദിച്ച് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു

റെക്കോഡ് ഭേദിച്ച് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 120 രൂപ ഉയർന്ന് 60,880 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 15 രൂപ കൂടി 7,610 രൂപയുമായി. ഇതോടെ ഒരു മാസത്തിനിടെ പവന്റെ വിലയിലുണ്ടായ വർധന 3,680 രൂപയാണ്. ഒരു വർഷത്തിനിടെയുള്ള വർധനവാകട്ടെ 14,640 രൂപയുമാണ്.

കുറഞ്ഞ ചെലവിലുള്ള എഐ സാധ്യതകളുമായി ഡീപ്സീക്ക് എത്തിയതിന് പിന്നാലെ യുഎസ് ഓഹരി വിപണിയിൽ നേരിട്ട തിരിച്ചടിയാണ് സ്വർണം നേട്ടമാക്കിയത്. ഇത്തവണ നിരക്കിൽ കുറവ് വരുത്തേണ്ടെന്ന യുഎസ് ഫെഡിന്റെ തീരുമാനവും സ്വർണ വിലയിൽ പ്രതിഫലിച്ചു.