സ്വർണ വില പവന് 960 രൂപ കൂടി
. സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില പവന് 960 രൂപയാണ് കൂടിയത്. സമീപ കാലയളവിൽ ഒരൊറ്റ ദിവസം ഇത്രയും വില വർധനവുണ്ടാകുന്നത് ആദ്യമായാണ്. ഇതോടെ പവന്റെ വില 61,840 രൂപയായി. ഗ്രാമിന്റെ വില 120 രൂപ കൂടി 7730 രൂപയുമായി.
ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 2,799.2 ഡോളറിലെത്തുകയും ചെയ്തു. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി. ന്യൂയോർക്ക് വിപണിയിൽ ഔൺസിന് 31.52 ഡോളർ നിലവാരത്തിലെത്തി.