ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വെറും 22 വയസ് മാത്രം പ്രായമുള്ള ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് മരിച്ചത്.മലപ്പുറം ആതവനാട്ടിലാണ് അപകടം. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിൻ്റെ വയറില്‍ തട്ടുകയായിരുന്നു. തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു. സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു അപകടം.