സ്വർണ വില കൂടി

ഫെബ്രുവരിയിലെ ആദ്യ ദിനത്തിലും കുതിപ്പ് തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണ വില. ശനിയാഴ്ച പവന് 120 രൂപ വര്‍ധിച്ച് 61,960 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,745 രൂപയിലെത്തി. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. 

ജനുവരി മാസത്തില്‍ 4,960 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിന് മേലുണ്ടായത്. ജനുവരി മാസത്തില്‍ ആദ്യ ദിവസം രൂപപ്പെടുത്തിയ 57,200 രൂപയായിരുന്നു ഈ വര്‍ഷത്തെ കുറഞ്ഞ വില. ഇന്നലെ 61,840 രൂപയിലാണ് ജനുവരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.