ഇലക്ട്രോണിക് വാഹനങ്ങൾക്കും മൊബൈൽ ഫോണുകൾ്ക്കും വില കുറയും

ഇലക്ട്രോണിക് വാഹനങ്ങൾക്ക് പ്രോത്സാഹനം. ഇലക്ട്രോണിക് വാഹനങ്ങൾക്കും മൊബൈൽ ഫോണുകൾ്ക്കും വില കുറയും. 9 ഉത്പന്നങ്ങൾ ഡ്യൂട്ടി രഹിത കയറ്റുമതി പട്ടികയിലേക്ക്. ലിഥിയം അയേൺ ബാറ്ററുകളുടെ വിലകുറയും. ലിഥിയം അയോൺ ബാറ്ററി ഉത്പാദഗനത്തിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപടി. 38 മൂലധന ഉത്പന്നങ്ങൾ കൂടി നികുതികളിൽ നിന്നൊഴിവാക്കി.

36 ജീവൻ രക്ഷാ മരുന്നുകളെ കസ്റ്റംസ് നികുതിയിൽ നിന്ന് ഒഴിവാക്കും.കാൻസർ ഉൾപ്പെടെയുള്ള രോഗികൾക്ക് പ്രയോജനം ലഭിക്കും. ആറ് ജീവൻ രക്ഷാ മരുന്നുകൾക്ക് കസ്റ്റംസ് തീരുവ കുറച്ചു. ഉത്പന്നങ്ങളുടെ വിൽപനയ്ക്ക് ടി ഡി എസും ടി സി എസും ബാധകമാക്കി. അതേസമയം രാജ്യം പുതിയ ആദായ നികുതി നയത്തിലേക്കെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ബില്ല് അടുത്താഴ്ച. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിലേക്ക്. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കി