മഹാകുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഫെബ്രുവരി 14ന് കോഴിക്കോട് ചെമ്മണൂരില്‍ എത്തുന്നു.
മഹാകുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഫെബ്രുവരി 14ന് കോഴിക്കോട് ചെമ്മണൂരില്‍ എത്തുന്നു. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ജ്വല്ലറി ഉദ്ഘാടനത്തിനാണ് മൊണാലിസ കോഴിക്കോടെത്തുന്നത്. 14ന് രാവിലെ 10.30ന് താന്‍ കോഴിക്കോട് എത്തുമെന്ന് മൊണാലിസ തന്നെ പറയുന്ന വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കിട്ടിട്ടുണ്ട്.
ബോബി ചെമ്മണ്ണൂര്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പെണ്‍കുട്ടിക്ക് ഇങ്ങനെയൊരു അവസരം നല്‍കിയ ബോച്ചേയെ അഭിനന്ദിക്കുന്നുവെന്നുള്ള കമന്റുകള്‍ ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.