ഡൽഹിയിൽ ഭൂചലനം

ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 5.37 നാണ് ഭൂചലനം ഉണ്ടായത്. ഡൽഹിയാണ് പ്രഭവകേന്ദ്രം. ഭൗമോപരിതലത്തിൽ നിന്നും 5 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മുൻകരുതലെന്ന നിലയിൽ ആളുകൾ പലരും വീടുകളിൽ നിന്ന് ഇറങ്ങിയോടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല.