കേരളത്തില്‍ സ്വര്‍ണ വില മുന്നോട്ട്

റെക്കോര്‍ഡ് ഉയരത്തിന് ബ്രേക്കിട്ടെങ്കിലും കേരളത്തില്‍ സ്വര്‍ണ വില മുന്നോട്ട്. തിങ്കളാഴ്ച പവന് 400 രൂപയാണ് വര്‍ധിച്ചത്. വില 63,520 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച്  7,940 രൂപയാണ് ഇന്നത്തെ വില. ഈ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 72,000 രൂപയോളം ആവശ്യമാണ്. 

സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും.