പാതിവില തട്ടിപ്പ്: അനന്തുകൃഷ്ണനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്ന് പരിഗണിക്കും
പാതിവില തട്ടിപ്പ് കേസില്‍ പ്രതി അനന്തുകൃഷ്ണനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ മൂവാറ്റുപുഴ മജിസ്ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും.
പ്രതിയെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാണ് ആവശ്യം.
കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി അനന്തു കൃഷ്ണനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയാല്‍ വിശദമായി ചോദ്യം ചെയ്യുന്നതോടൊപ്പം തെളിവെടുപ്പ് നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
കേസന്വേഷണം ഏറ്റെടുത്തതിനെ തുടർന്ന്, ക്രൈംബ്രാഞ്ച് അനന്തുകൃഷ്ണൻ്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.