ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്
രാംലീല മൈതാനിയിൽ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയിൽ ലെഫ്. ഗവർണർ വി കെ സക്‌സേനയാണ് സത്യവാചകം ചെല്ലിക്കൊടുത്തത്. തുടർന്ന് പർവേഷ് വർമ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.