തിരുവനന്തപുരത്ത് നിരവധി ആളുകള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി.
തിരുവനന്തപുരത്ത് നിരവധി ആളുകള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പീഡിപ്പിച്ചവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. തിരുവനന്തപുരം നഗരൂരിലാണ് സംഭവം നടന്നത്. 13 വയസ്സുകാരിയെയാണ് അമ്മയുടെ സുഹൃത്ത് ഉള്‍പ്പടെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ‘സഖി’ യുടെ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമായിരുന്നു കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയമാക്കിയത്