സ്വർണ വിലയിൽ നേരിയ കുറവ്.
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. പവന് ഇന്ന് 360 രൂപ കുറഞ്ഞ് 64,200 രൂപയിലെത്തി. 64,560 ആയിരുന്നു ഇന്നലത്തെ നിരക്ക്. 45 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. 8025 രൂപയിലാണ് ഗ്രാമിന് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 8070 ആയിരുന്നു മുന്‍നിരക്ക്. രണ്ടാഴ്ച്ചയ്ക്കിടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പവന് 2560 രൂപയും, ഗ്രാമിന് 320രൂപയുമാണ് വര്‍ധിച്ചത്.