താമരശ്ശേരിയില്‍ മര്‍ദനമേറ്റ പത്താംക്ലാസുകാരൻ മരിച്ചു

മരശ്ശേരിയില്‍ വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ പത്താംക്ലാസുകാരൻ മരിച്ചു.
താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. കഴിഞ്ഞ ദിവസം ട്യൂഷൻ സെൻ്ററില്‍ നടന്ന ഫെയർവെല്‍ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.