21 കാരിയെ വാട്ട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്.

കസർഗോഡ്: 21 കാരിയെ വാട്ട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്‌ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്.സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പെണ്‍കുട്ടി പരാതിപ്പെടുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണിലേക്കാണ് വിദേശത്ത് ജോലി ചെയ്യുന്ന യുവാവിന്റെ സന്ദേശമെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഹൊസ്ദുർഗ് പൊലീസില്‍ പരാതി നല്‍കി.