യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വ്ളോഗർ അറസ്റ്റില്‍.
മലപ്പുറം: യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വ്ളോഗർ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്‌തല വീട്ടില്‍ ജുനൈദ് ആണ് അറസ്റ്റിലായത്.ബംഗളൂരുവില്‍ നിന്നാണ് മലപ്പുറം പൊലീസ് ഇയാളെ പിടികൂടിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരി.
രണ്ട് വർഷത്തോളം മലപ്പുറം പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്‌ജുകളിലും ഹോട്ടലുകളിലും എത്തിച്ച് പ്രതി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. നഗ്നചിത്രങ്ങള്‍ പകർത്തുകയും ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ മലപ്പുറം പൊലീസ് കേസെടുത്തതിനുപിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിച്ച ഇയാളെ ബംഗളൂരു എയർപോർട്ട് പരിസരത്തുവച്ചാണ് പൊലീസ് പിടികൂടിയത്.