വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ രണ്ടു കേസുകളിൽ കൂടി പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി.

വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ രണ്ടു കേസുകളിൽ കൂടി പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പെൺസുഹൃത്ത് ഫർസാന,സഹോദരൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.


പിതാവിൻ്റെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ അറസ്റ്റ് കസ്റ്റഡിയിൽ വാങ്ങിയശേഷം രേഖപ്പെടുത്തുമെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. പ്രതി റിമാൻഡിൽ കഴിയുന്ന മെഡിക്കൽ കോളജിലെ പ്രത്യേക സെല്ലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഫാനെ ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. അതിന് ശേഷമാകും ജയിലിലേക്ക് മാറ്റുക.