ലഹരിക്കും അക്രമത്തിനുമെതിരെ സി പി ഐ എം ജനകീയ ക്യാമ്പയിൻ തുടങ്ങുന്നു

ലഹരിക്കും അക്രമത്തിനും എതിരെ ജില്ലയിലെ 236 കേന്ദ്രങ്ങളില്‍ മാര്‍ച്ച് 10 മുതല്‍ 12 വരെയുള്ള തീയതികളില്‍ പദയാത്രയും ബഹുജനസംഗമങ്ങളും സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, വായനശാലാ പ്രവര്‍ത്തകര്‍, ഐആര്‍പിസി വളണ്ടിയര്‍മാര്‍ എന്നിവരെല്ലാം പങ്കെടുക്കുന്ന ബഹുജന ക്യാമ്പയിന്‍ ڇലഹരിയും ഹിംസയും വേണ്ടڈ എന്ന സന്ദേശമാണ് ഉയര്‍ത്തുന്നത്. ലഹരിയും കൂട്ട ആക്രമണങ്ങളും സമൂഹത്തില്‍ ഭീതിവിതച്ചുകൊണ്ടിരിക്കുകയാണ.് ലഹരിയുടെ ഉപയോഗവും വില്പനയും ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ആക്രമണത്തിലേക്ക് അവരെ നയിക്കുന്നു. ചില സിനിമകളും സീരിയലുകളും സോഷ്യല്‍ മീഡിയകളും ഉളവാക്കുന്ന ദുസ്വാധീനങ്ങളും ലഹരിക്കൊപ്പം കുട്ടികളെ വയലന്‍സിലേക്ക് ആകര്‍ഷിക്കുന്നു. ഇതിനെതിരെ വിപുലമായ ബോധവല്‍കരണം സമൂഹത്തില്‍ നടക്കേണ്ടതുണ്ട്. യുവാക്കളും കുട്ടികളും ലഹരിക്ക് അടിപ്പെടുകയും അവര്‍ കരിയര്‍മാരായി മാറുകയും ചെയ്യുന്നു. കൂട്ടം ചേര്‍ന്ന് ആക്രമങ്ങള്‍ സംഘടിപ്പിക്കുകയും ദാരുണമായ മരണങ്ങളിലേക്ക് എത്തുകയും ചെയ്യുന്നത് ദൈനംദിനം വാര്‍ത്തയാവുകയാണ്. ലഹരിക്കും ആക്രമങ്ങള്‍ക്കുമെതിരെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ട സാഹചര്യമാണ്.
ഒരു സാമൂഹ്യ ദുരന്തമായി ഇതിനെ കണ്ടു എല്ലാ വിഭാഗം ജനങ്ങളും ഈ ക്യാമ്പയിനുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നോ ഡ്രഗ്സ്, നോ വയലന്‍സ് എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയിലെ 236 ലോക്കലുകളില്‍ മാര്‍ച്ച് 10 മുതല്‍ 12 വരെയുള്ള തീയ്യതികളില്‍ വൈകുന്നേരം ഒരു കേന്ദ്രത്തില്‍ നിന്ന് പദയാത്ര ആരംഭിച്ച് ഒരു നിശ്ചിത സ്ഥലത്ത് എത്തി ബഹുജന സംഗമം നടക്കും. പരിപാടിയില്‍ എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എം.വി. ജയരാജന്