സ്വര്‍ണ വിലയില്‍ വര്‍ധന

കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപ കൂടി സ്വര്‍ണ വില 64,320 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 8,040 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കഴിഞ്ഞ ദിവസം 63920 രൂപയിലേക്ക് സ്വര്‍ണ വില കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. പവന് 320 രൂപ കൂടി 52624 രൂപയിലും ഗ്രാമിന് 40 രൂപ കൂടി 6578 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം.