കണ്ണൂർ ജില്ലയിലെ പഞ്ചായത്ത് പരിധിയിലെ പട്ടികജാതി യുവതി – യുവാക്കൾക്ക് സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം …..
- ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കണ്ണൂർ ജില്ലാ പട്ടികജാതി വികസന വകുപ്പ് തലശ്ശേരി NTTF മായി സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സിലേക്ക് നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ജില്ലാ പഞ്ചായത്ത് നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
താൽപ്പര്യമുള്ള കണ്ണൂർ ജില്ലയിലെ പഞ്ചായത്ത് പരിധിയിലുള്ള പട്ടികജാതിയിൽപ്പെട്ട പത്താം ക്ലാസ്സ് വിജയിച്ച 18 വയസിനും – 24 വയസിനും മദ്ധ്യേയുള്ള യുവതി – യുവാക്കൾ മാർച്ച് പത്തിന് രാവിലെ പതിനൊന്ന് മണിക്ക് തലശ്ശേരി പാലയാട് അസാപ് എൻ ടി.ടിഎഫ് ക്യാമ്പസിൽ എത്തിച്ചേരേണ്ടതാണ്.
10 മാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത CNC Operator ( VMC & Turning) സ്കിൽ ട്രെയിനിംഗ് കോഴ്സിലേക്കാണ് സീറ്റൊഴിവ്.
NTTF നടത്തുന്ന പ്രവേശന പരീക്ഷ / അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടുന്നവരുടെ ഹോസ്റ്റൽ ഉൾപ്പെടെ മുഴുവൻ ഫീസും സൗജന്യമായിരിക്കും. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് പ്രമുഖ വ്യവസായശാലകളിൽ നിയമനത്തിന് സഹായം നൽകുന്നു.
*താല്പര്യമുള്ളവർ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ തലശ്ശേരി NTTF കേന്ദ്രവുമായോ ബന്ധപ്പെടുക.
അപേക്ഷയോടൊപ്പം താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ കൂടി ഹാജരാക്കേണ്ടതാണ്
1.പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്
2.ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
3.ആധാർ കാർഡ്
4.ഒരു ഫോട്ടോ
5.നെറ്റിവിറ്റി (Nativity) സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്ക് 9446657067 ,6364864690 എന്ന നമ്പറിലോ ബന്ധപെടുക …..
Posted on:
6/3/2025