വയനാട് നെല്ലിമുണ്ട ഒന്നാം മൈലിലെ തേയിലത്തോട്ടത്തിൽ പുലിയെ കണ്ടെത്തി

വയനാട് നെല്ലിമുണ്ട ഒന്നാം മൈലിലെ തേയിലത്തോട്ടത്തിൽ പുലിയെ കണ്ടെത്തി. മരം കയറുന്ന പുലിയുടെ ദൃശ്യങ്ങൾ പുറത്തു. ഇന്ന് രാവിലെ പ്രദേശവാസികളാണ് പുലിയുടെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. മേൽപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുമ്പോഴുള്ള പ്രദേശമാണിത്. ഇവിടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുലിയുടെ സാന്നിധ്യം മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.