സ്വര്‍ണ വിലയില്‍ ഇടിവു തുടരുന്നു.

സ്വര്‍ണ വിലയില്‍ ഇടിവു തുടരുന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,285 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ഏപ്രില്‍ മൂന്നിന് പവന് 68,480 രൂപയെന്ന റെക്കോഡ് തൊട്ട ശേഷം തുടര്‍ച്ചയായി കേരളത്തില്‍ വില ഇടിവിലാണ്. നാല് ദിവസത്തിനിടെ പവന്‍ വിലയില്‍ 2,200 രൂപയുടെ കുറവ് രേഖപ്പെടുത്തി.