ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതി തസ്ലീമ സുൽത്താന ഇടപാട് നടത്തിയത് നടൻ ശ്രീനാഥ് ഭാസിയുമായി. ശ്രീനാഥ് ഭാസിയുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവ് എക്സൈസിന് ലഭിച്ചു. ശ്രീനാഥ് ഭാസി ഉപയോഗിച്ചത് തിരുവനന്തപുരം സ്വദേശിയായ പെൺസുഹൃത്തിന്റെ സിം കാർഡെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനും തീരുമാനം.
നടന്റെ പെൺസുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പെൺസുഹൃത്ത് മാസങ്ങൾക്ക് മുൻപ് വിദേശയാത്ര നടത്തിയിരുന്നു. ഇവർ വഴിയാണോ ഹൈബ്രിഡ് കഞ്ചാവ് രാജ്യത്ത് എത്തിയത് എന്നും സംശയം. മലയാള സിനിമയിൽ ശ്രീനാഥ് ഭാസിക്ക് പുറമേ രണ്ട് നടന്മാരുമായി ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് മൊഴി. ഇതിൽ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റുകൾ മാത്രമാണ് കണ്ടെത്തിയത്. കൂടുതൽ ചാറ്റുകൾ കണ്ടെത്താനായി ശാസ്ത്രീയ പരിശോധനയിൽ തുടരുകയാണ്.