യുവാവ് വീട്ടില്‍ കയറി മർദിച്ചതിനെ തുടർന്നുള്ള മനോവിഷമത്തില്‍ എലിവിഷം കഴിച്ച യുവതിയെ ആശുപത്രിയില്‍
കണ്ണൂർ.യുവാവ് വീട്ടില്‍ കയറി മർദിച്ചതിനെ തുടർന്നുള്ള മനോവിഷമത്തില്‍ എലിവിഷം കഴിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ണൂർ സിറ്റി കാഞ്ഞിരയില്‍ വാടക വീട്ടില്‍ താമസിക്കുന്ന നീലേശ്വരം തൈക്കടപ്പുറം സ്വദേശിനിയെയാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കണ്ണൂർ കക്കാട് സ്വദേശി വിനീതാണ് മാരകായുധമായ വാളുമായെത്തി അക്രമം നടത്തിയത്. യുവതി മകനും അമ്മക്കുമൊപ്പം താമസിക്കുന്ന കാഞ്ഞിരയിലെ വീട്ടില്‍ അതിക്രമിച്ച് കയറി മർദിക്കുകയും ടി വി ഉള്‍പ്പെടെ ഗൃഹോപകരണങ്ങള്‍ തല്ലി തകർക്കുകയും ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. സ്നേഹബന്ധത്തില്‍ നിന്ന് യുവതി പിൻമാറിയതാണ് സംഭവത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.