സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു.

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയിലും പവന് 280 രൂപ താഴ്ന്ന് 69,760 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ വിഷു ദിനത്തില്‍ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടര്‍ന്നതോടെ പവന്‍ വില 70,000ത്തില്‍ താഴെ എത്തിയിരിക്കുന്നുവെന്നത് ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്നു.

ഏപ്രില്‍ 12ന് രേഖപ്പെടുത്തിയ പവന് 70,160 രൂപയാണ് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില.