ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു
എരുമേലി- ശബരിമല പാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.
കണമല അട്ടിവളവിലാണ് തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞത്. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വളവിൽ വച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. 33 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ബസ് ഉയർത്താനുള്ള ശ്രമം നടക്കുകയാണ്. ആറോളം പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.