ആശാ വർക്കേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി.

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന ഹർജിയിൽ ഇടപെടാൻ കോടതി തയ്യാറായില്ല. പ്രശ്നപരിഹാരത്തിന് കമ്മിറ്റി രൂപീകരിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും എന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി.