കുതിച്ചുയർന്ന് സ്വർണ വില

സംസ്ഥാനത്ത് വ്യാഴാഴ്ച പവന്റെ വില 840 രൂപ കൂടി 71,360 രൂപയായി.70,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്. ഗ്രാമിന്റെ വിലയാകട്ടെ 8,815 രൂപയില്‍നിന്ന് 8,920 രൂപയുമായി. 105 രൂപയാണ് കൂടിയത്. ഒരാഴ്ചക്കിടെ 2,860 രൂപയാണ് പവന്റെ വിലയില്‍ വർധനവുണ്ടായത്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3,342 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാമിന് 95,840 രൂപയുമായി.