നവംബർ ഒന്നിന്ന് അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
നവംബർ ഒന്നിന്ന് അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിന് നല്ലത് സംഭവിച്ചാൽ അത് അംഗീകരിക്കാൻ ചില കൂട്ടർക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
നാടിന് ഇപ്പോ പുരോഗതി ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാൽ ഇപ്പോൾ നേടേണ്ട നേട്ടങ്ങൾ നേടിയില്ലെങ്കിൽ നാം പുറകോട്ട് പോകും. വികസനത്തെ തടയുന്ന ഒരു പാട് ശ്രമങ്ങൾ നടക്കുന്നുണ്ട്. കേന്ദ്ര സർക്കാർ അർഹതപ്പെട്ട സഹായം നിഷേധിക്കുന്നു.
ദുരന്തങ്ങളിൽ പോലും സഹായം നല്കാൻ തയ്യാറാകുന്നില്ല. എന്നാൽ ഈ പ്രതിസന്ധിയിലും നിരവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നു