ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികള്‍ക്ക് ഫലം പരിശോധിക്കാം.ഡിജിലോക്കർ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വിദ്യാർഥികള്‍ക്കു ഫലമറിയാൻ അവസരം ഒരുക്കിയിട്ടുണ്ട്. ദി കൗണ്‍സില്‍ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്.
ഈ വർഷം, 2025 ലെ ഐഎസ്‌സി പരീക്ഷയില്‍ പെണ്‍കുട്ടികള്‍ 99.45% എന്ന ഉയർന്ന വിജയശതമാനം രേഖപ്പെടുത്തി, ആണ്‍കുട്ടികള്‍ 98.64% വിജയശതമാനം നേടി. 2025 ല്‍ ആകെ 99,551 പേർ ഐഎസ്‌സി പരീക്ഷ എഴുതി അവരില്‍ 98,578 പേർ വിജയിച്ചു.